Saturday, 25 June 2011

"ഇന്ന് കാണണ്ട എന്ന് പറഞ്ഞ് സ്വപ്നം എന്നെ ഉപേക്ഷിച്ചാല്‍ പിന്നെ ഞാന്‍ എന്തിനാ ഇന്ന് കാണണം എന്ന് വാശി പിടിക്കുന്നത് അല്ലെ?".

ഫേസ്ബുക്കിലൂടെ പരതുമ്പോള്‍ രാധിക ചേച്ചിയുടെ വാള്‍പോസ്റ്റില്‍ സ്വപ്നത്തെപ്പറ്റി

ഒരു കുറിപ്പ് കണ്ടു. "ഇന്ന് കാണണ്ട എന്ന് പറഞ്ഞ് സ്വപ്നം എന്നെ ഉപേക്ഷിച്ചാല്‍ പിന്നെ ഞാന്‍ എന്തിനാ ഇന്ന് കാണണം എന്ന് വാശി പിടിക്കുന്നത് അല്ലെ?".


ശനിയാഴ്ച അവധി ആയത്കൊണ്ട് എനിക്ക്‌ സ്വപ്നം കാണാന്‍ സമയമുണ്ടായി. എന്തായിരിക്കും ചേച്ചിയുടെ സ്വപ്നം. ചിന്തകളിലീക്ക്‌ വഴുതി വീണാപ്പോള്‍ എന്റെ ഫോണ്‍ പാട്ടുപാടാന്‍ തുടങ്ങി. എന്റെ ഭാര്യ സ്കൂളില്‍ നിന്നെത്തീട്ടുളള വിളിയാണ്‌.

മകന്റെ സ്കൂള്‍ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളും ഒക്കെ കഴിഞ്ഞ്‌ പതിവുപോലെ ഭാര്യയുടെ സ്കൂള്‍ വിശേഷങ്ങളായി. യാത്ര വിവരണങ്ങളും, സ്റ്റാഫ്റൂം തമാശകളും ഒക്കെ കഴിഞ്ഞ്‌ പതിവു പോലെ വിഷയം കുട്ടികളുടെ കുസൃതികഥകള്‍ കഴിഞ്, മനസിന്റെ പലകൊണുകള്‍ കീറിനോവിക്കുന്ന കഥകളിലെത്തി.

മാതൃപിത്രൂ സംരക്ഷണമില്ലാത്ത അനാധാലയതതിലെ കുട്ടികള്‍, അമ്മ ഇല്ലാതെയും, അച്ഛന്‍ ജയിലിലും ഉള്ള ആരൊരുമില്ലാത്തവരും, ഉണ്ടങ്കില്‍ തന്നെ സംരക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒരു ബാധ്യതയായി ഉള്ളവരും അങ്ങനെ കഥാപാത്ര നിര അങ്ങനെ നീണ്ടുപോകുന്നൂ.


മുതിര്‍ന്നവര്‍ ജോലിക്കുപോകാന്‍ വിമുഖത കാണിക്കുമ്പോള്‍, കുട്ടികള്‍, ചിലവിനും ഫീസീനുമായി കൂലിപ്പണിക്ക്‌ പോകുന്നു. അവര്‍ പറയുമത്രേ, ടീച്ച്‌ചറെ, ഞാന്‍ എന്നും സ്കൂളില്‍ വന്നാല്‍, ഭക്ഷണത്തിനും, ഫീസിനും വേറെ മാര്‍ഗമില്ല എന്ന്.


ഇത്‌ ഒരു ഓറ്റപെട്ട സംഭവമായി കാണാന്‍ കഴിയുമോ? എല്ലാദിവസവും ഒരു കുടുംബമെങ്കിലും തകരുന്ന വാര്‍ത്തയാണല്ലോ കാലത്തെ ചൂടുചായക്ക്‌ മുന്‍പേ നമ്മളിലെത്തുന്നത്‌.

കുട്ടികള്‍ അനാധരായിട്ട് സംരക്ഷിക്കുന്നതിനു പകരം, അതുണ്ടാകാതിരിക്കാന്‍ ഒന്ന് ഒത്ത് ശ്രമിച്ചുകൂടെ?


ഞാന്‍, എന്റെ സുഹൃതുക്കള്‍, എന്റെ കഴിവുകള്‍, എല്ലാം, എന്റെ അച്ഛനമ്മമാരാലും, അതിലുപരി എന്റെ അധ്യാപകരാലും പാകപ്പെട്ടതാണ്. അവരുടെ എല്ലാ ശ്രമങ്ങളും എനിക്ക്‌ തിരിച്ചറിയാനും കഴിഞ്ഞിരുന്നു. പുതുതലമുരയേയും പരിപൂര്‍ണമായി അതെസംരക്ഷണം നല്‍കിയാല്‍, സാമൂഹിക പ്രധിബധതതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുത്തുകൂടെ?


കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ 24 മണിക്കൂറും അധ്യാപകനാണു. കുട്ടികളിലേക്ക് നന്മ പകരുന്നതാകണം അവരുടെ എല്ലാ ദിവ്സതേയും സ്വപ്നം.


സംഘടനാ പ്രവര്‍ത്തനവും പാര്‍ട്ടൈമ് ബിസ്സിനസ്സും കഴിഞ്ഞു തളര്‍ന്നു വരുമ്പോഴും, നേട്ടങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ (സാമൂഹിക പ്രതിബധത ഉള്ളവര്‍) വാശിപിടിച്ചായാലും, കുട്ടികള്‍ക്കായി നാളെക്കുള്ള നല്ല സ്വപ്നങ്ങള്‍ കണ്ടേ മതിയാകൂ.

Saturday, 12 July 2008

അദ്രിശ്യ സൗഹൃദം




ഒരുകൂട്ടം കൂട്ടുകാരൊരുകൂട്‌ തീർത്തപ്പോൾ ഓർക്കാപ്പുറത്തൊരു കൂട്ടുകിട്ടി
ഓർത്തെടുത്തന്നേരം എന്നോർമ്മപ്പെട്ടിയിൽ ഒരുക്കൂട്ടിവച്ചൊരാ
പുലർകാല സുഖസ്വപ്നത്താളിലൊന്ന്.

അകലെനിന്നെന്മനം വായിച്ചറിയുന്ന
അരുമയാം താളത്തിലൊഴുകിനടക്കുന്ന
എന്മുഖമറിയാത്ത കൂട്ടുകാരി
ഞാനറിയാഞൊരെൻ താളബോധത്തിനെ
താനേയുണർത്തിയ ദീപനാളം
അദ്രിശ്യമയക്കരമെന്തുന്ന തൂലിക
ചലിക്കുന്നു മനസ്സിന്റെ കാണാപ്പുറങൾക്കായ്
ഇരുളിൽ വെളിച്ചം പോലെത്തിയെന്നരികിലായ്
വിശ്വാസപൂരകമാമ്മൊഴികൾ
അക്ഷരക്കൂട്ടിന്റെ വിസ്മയത്താളുകൾ
അറിയാതെൻ തൂലികയാല്പിറന്നു
കഴിയും നിനക്കെന്നും കരുതിക്കുറിക്കുക
കാണുക നിന്നുടെ ഉപബോധ ശേഖരം
വെറുമൊരു വരിയാം മനസ്സിന്റെ മണൽ‌പ്പുറം
തഴുകിത്തലോടുന്ന അക്ഷരക്കടലിനെ
കാട്ടിത്തന്നൊരാ അദ്രിശ്യ സുഹ്രുത്തിനെ
ഉപബോധമനസ്സിനാൽ തിക്കിത്തിരയുംബോൾ
പരിഹാസ്യനായ്നോക്കിച്ചിരിക്കുന്നതെന്മനം
പറയുന്നു ചുറ്റിനും നോക്കുവാനെന്നോട്
നീ മാത്രമാകുന്നു ഈനിമിഷമിന്നിവിടെ
നിന്നുള്ളിലും ചുറ്റിലും കാണാക്കയങളും
പതിയെത്തിരഞപ്പോൾ എന്റെ കരങളാൽ
പറക്കിയെടുത്തോരോ അക്ഷരത്തരികളെ
നിഗൂഡത്തിരകളാൽ തീരമടുപ്പിച്ച
അനുഭവതതരികളിൻ മധ്യെയാനിന്നുഞാൻ
ഓടിയെത്താൻ കിതക്കുമെൻ കണ്ണിനാൽ
തേടിഞാനോർമ്മകൾ തിളങുമാത്തരികളിൽ
വായിച്ചെടുക്കൻ കഴിയത്തതിന്നിടയിലായ്
മിന്നിത്തിളങുന്ന മായാത്ത കാഴ്ച്ചകൾ
അകലെ നിന്നുള്ളോരെൻ കൂട്ടിൻ മൊഴികളിൽ
ആ‍ത്മബലം നേടി നീന്തിത്തുടിക്കാനായ്
അക്ഷരക്കടലിനാഴങൾ കാണാനായ്
അദ്രിശ്യ സുഹ്രുത്തിനോടൊപ്പമിറങുന്നു ഞാനിന്ന്

Tuesday, 1 July 2008

ട്ട









കുട്ടികൊണ്ടുവട്ടമെന്ന്
കേട്ടമട്ടില്‍കുട്ടിചെന്ന്
കുട്ടികൊണ്ട്
അട്ടയെകൊട്ടി
വട്ടമുണ്ടാക്കി

മക്കള്‍ അറിയാന്‍



കൂമന്റെ കൂവലും കൂരിരുട്ടും
കൂരമാറ്റാനടുക്കുന്ന കെട്ടകാറ്റും
അസ്തികൂടങള്‍തന്‍ ചിത്രമെടുക്കുന്ന
പിണര്‍വന്നുചായുന്നു എന്റെചാരെ
ഭയന്നുവിറച്ചുഞാന്‍ തള്ളിനീകീടുന്നു
ഏകാന്തതമായൊരൊ ദിനരാത്രങള്‍
ഓടിയടുക്കുന്നൊരെന്‍ഭൂതകാലവും
ഉണരുന്നു തേങലുകള്‍ എന്നിലെങോ
തുണയായിമക്കളെ തേടിയിരിക്കുന്നു
ഇന്നുവരും നാളെ നീളെ നീളെ
വറ്റിയുണങിയ കണ്ണുകല്‍ ചിമ്മിയും
ഉയരുന്ന തേങലുകള്‍ നിശ്വസമാക്കിയും
പശിയടക്കാനായി മുണ്ടുമുറുക്കിയും
അമ്മേയെന്നൊരു സ്നെഹ വിളികേള്‍ക്കുവാനായി
തളരാതെ ഉറങാതെ കാതോര്‍ത്തിരിക്കുന്നു
ജീവന്‍ തുടിക്കുമെന്‍ ഓര്‍മ്മക്കുമിളകള്‍
കാട്ടുന്നൊരാ പഴയ കൊതിയൂറും കാഴ്ച്ചകള്‍
പിന്നിട്ട വേളകള്‍ പൊയ്പ്പോയതെങ്കിലും
അതുമാത്രമാകുന്നെന്‍ അരുമയാം സംബാദ്യം
പഴിയില്ല മക്കള്‍തന്‍ ചെയ്തികള്‍ക്കൊന്നിനും
അമ്മ പഴിപറഞീടുന്നതൊന്നിനുമാത്രമായ്
പറയാത്ത, തുറക്കാത്ത മക്കള്‍തന്‍ വേദനയെ
അറിയുന്നിതാ അമ്മ ചലനങളില്‍.

Sunday, 29 June 2008

ഈ പിറന്നാള്‍ ബാലാജിയോടൊപ്പം





ന്യ്യുജെഴ്സി വെങ്കിടേശ്വര ക്ഷേത്രം







ഓര്‍ക്കുന്നു ഞനിന്നെന്‍നാടിനേ
എന്റെ ഉള്ളിന്റെ ഉള്ളിനെ
മാടിവിളിക്കുമെന്‍ പുഞ്ചവയലിനെ
തത്തിക്കളിച്ചൊരാ കളരിയേംകാവിനേം
അമ്മതന്‍ മോനേ വിളികേട്ടുണരുമെന്‍
സന്തൊഷജന്മദിനങളെ ഓര്‍ക്കുന്നതിന്നു ഞാന്‍

സൂര്യന്റെ പിന്നിലായ് ഞാന്‍ ചായും നേരത്ത്
അങെനിക്കായുറക്കമെഴുനേല്‍ക്കുന്നൊരെന്‍ വീട്ടില്‍
ശ്രീയെഴും ലക്ഷ്മിവിളക്കുകൊളുത്തുമെന്‍
അമ്മതന്‍ വദനത്തില്‍ സ്ഫുരിക്കുമാ ചൈതന്യം
കണ്‍കുളിര്‍ക്കെ കണ്ട് കൂപ്പുന്നതോര്‍ത്തു ഞാന്‍

അന്നുമിന്നും സുഹ്രുത്തായോരെന്നച്ഛന്‍
വാത്സല്യപൂര്‍വമാ മടിയിലിരുത്തുംബോള്‍
ഓടിയണയുന്നൊരെന്‍ കൂടപ്പിറപ്പിനായ്
താഴെയിറങുന്നൊരെന്‍ പിഞ്ചു കയ്യില്‍
മാത്രുസ്പര്‍ശ്ശത്തിന്‍ സുഖമറിയുന്നൂ ഞാന്‍

അകലെ നിന്നെന്‍ വിളി കാതോര്‍തിരിക്കുന്ന
പ്രേമസഖിയെയും പുത്രനെം കാണാന്‍ കൊതിക്കുന്നു
മന്ദസ്മേരരായ് ആശംസ നേരുന്ന
തോഴരല്ലോ ഇന്നിവിടെ എന്‍ ബന്ധുക്കള്‍

Friday, 27 June 2008

നിഴല്‍



കാലത്തു സൂര്യനെ നോക്കിച്ചിരിക്കുമ്പോൾ
പിന്നിലായ്‌ നിൽക്കുന്നു സൗമ്യനാമെൻ നിഴൽ
മധ്യാഹ്ന സൂര്യന്റെ താപം സഹിക്കാതെ
ഓടിയൊളിക്കാൻ ശ്രമിക്കുന്നൊരെൻ നിഴൽ

വെയിലൊന്നു താഴുമ്പോഴട്ടഹസിച്ചു കൊണ്ടെന്മേലെ
വളരുന്ന ഭീമനാമെൻ നിഴൽ
ക്ഷമയോടെ പലതും ഞാൻ ചെയ്തു തുടങ്ങുമ്പോൾ
കൊഞ്ഞണം കാട്ടുന്ന ക്രുദ്ധനാമെൻ നിഴൽ

രാവേറെയാകുമ്പോൾ ക്ഷീണിതനായെന്നും
എൻ ചാരെയണയുമെൻ സ്നേഹിതനാം നിഴൽ
പാതി മയക്കത്തിൽ ചികയുന്നു ഞാനെന്നുമെൻ
നിഴലിന്റെ കുട്ടി കുസ്രുതിത്തരങ്ങളെ

ഏകാന്തനായിരിക്കുന്ന ഞാനറിയാതെ
ഏന്നോടു ചെർന്നിരിക്കാറുള്ളോരാനിഴൽ
പതിയെപ്പറയാൻ തുടങ്ങുന്ന വാക്കുകൾ
വേർതിരിക്കുന്നൊരെൻ തെറ്റുശരികളെ
തെറ്റാണുകൂടുതൽ ഏന്നെന്നുമെങ്കിലും,
തള്ളിപ്പറയാത്ത കൂടപ്പിറപ്പവൻ

സഹനമില്ലാതുള്ളോരോകുതിപ്പിനും
ചിന്തിക്കുവാനോതും താത്വികനാം നിഴൽ
നീറുന്ന നിഴലുകൾ വഴിതേടിയുഴലുമ്പൊഴെൻ
നിഴലെന്നും കൈചൂണ്ടി വഴികാട്ടിയാകുന്നു

മനസ്സുപോലൊരു നിധി മറ്റൊന്നുമ്മില്ലുലകത്തിൽ
മനുഷനെ സ്ഫുടംചെയ്യും സ്വർണനാളങ്ങളെരിയുന്ന
നിറയാത്ത, ഒഴിയാത്ത ചിന്തതൻ കലവറയിൽ
നന്മയുടെനാളമായ്‌ മാറുന്ന നിഴലുകൾ

നിഴലാൽ ചിരിച്ചോരു സങ്കടബാല്യവും,
നിഴലാൽ കൊടുത്തോരു പൊതിയിലച്ചോറും
ജീവനായ് നല്കുന്ന നിഴലിന്റെ ജീവനും
ഏൻ നിഴലെനിക്കേകുന്ന സായൂജ്യമാകുന്നു.

എന്നെന്നും എൻ നിഴൽ എന്നിലുണ്ടെന്നാൽ
എന്നും കാണാമെനിക്കോരോ പുഞ്ചിരിക്കും മുഖം
മറ്റെന്തു വേണം നമുക്കിനീ ജന്മത്തിൽ
തുടങ്ങി ഞാനീയാത്ര കൂടെന്നിഴലുമയ്
ഞങ്ങൾ തുടരുന്നൊരീയാത്ര തീരുവോളം...............