ഫേസ്ബുക്കിലൂടെ പരതുമ്പോള്‍ രാധിക ചേച്ചിയുടെ വാള്‍പോസ്റ്റില്‍ സ്വപ്നത്തെപ്പറ്റി
ഒരു കുറിപ്പ് കണ്ടു. "ഇന്ന് കാണണ്ട എന്ന് പറഞ്ഞ് സ്വപ്നം എന്നെ ഉപേക്ഷിച്ചാല്‍ പിന്നെ ഞാന്‍ എന്തിനാ ഇന്ന് കാണണം എന്ന് വാശി പിടിക്കുന്നത് അല്ലെ?".
ശനിയാഴ്ച അവധി ആയത്കൊണ്ട് എനിക്ക് സ്വപ്നം കാണാന്‍ സമയമുണ്ടായി. എന്തായിരിക്കും ചേച്ചിയുടെ സ്വപ്നം. ചിന്തകളിലീക്ക് വഴുതി വീണാപ്പോള്‍ എന്റെ ഫോണ്‍ പാട്ടുപാടാന്‍ തുടങ്ങി. എന്റെ ഭാര്യ സ്കൂളില്‍ നിന്നെത്തീട്ടുളള വിളിയാണ്.
മകന്റെ സ്കൂള്‍ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളും ഒക്കെ കഴിഞ്ഞ് പതിവുപോലെ ഭാര്യയുടെ സ്കൂള്‍ വിശേഷങ്ങളായി. യാത്ര വിവരണങ്ങളും, സ്റ്റാഫ്റൂം തമാശകളും ഒക്കെ കഴിഞ്ഞ് പതിവു പോലെ വിഷയം കുട്ടികളുടെ കുസൃതികഥകള് കഴിഞ്, മനസിന്റെ പലകൊണുകള് കീറിനോവിക്കുന്ന കഥകളിലെത്തി.
മാതൃപിത്രൂ സംരക്ഷണമില്ലാത്ത അനാധാലയതതിലെ കുട്ടികള്‍, അമ്മ ഇല്ലാതെയും, അച്ഛന് ജയിലിലും ഉള്ള ആരൊരുമില്ലാത്തവരും, ഉണ്ടങ്കില്‍ തന്നെ സംരക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒരു ബാധ്യതയായി ഉള്ളവരും അങ്ങനെ കഥാപാത്ര നിര അങ്ങനെ നീണ്ടുപോകുന്നൂ.
മുതിര്‍ന്നവര്‍ ജോലിക്കുപോകാന്‍ വിമുഖത കാണിക്കുമ്പോള്‍, ഈ കുട്ടികള്‍, ചിലവിനും ഫീസീനുമായി കൂലിപ്പണിക്ക് പോകുന്നു. അവര്‍ പറയുമത്രേ, ടീച്ച്ചറെ, ഞാന്‍ എന്നും സ്കൂളില്‍ വന്നാല്‍, ഭക്ഷണത്തിനും, ഫീസിനും വേറെ മാര്‍ഗമില്ല എന്ന്.
ഇത് ഒരു ഓറ്റപെട്ട സംഭവമായി കാണാന്‍ കഴിയുമോ? എല്ലാദിവസവും ഒരു കുടുംബമെങ്കിലും തകരുന്ന വാര്‍ത്തയാണല്ലോ കാലത്തെ ചൂടുചായക്ക് മുന്‍പേ നമ്മളിലെത്തുന്നത്.
കുട്ടികള്‍ അനാധരായിട്ട് സംരക്ഷിക്കുന്നതിനു പകരം, അതുണ്ടാകാതിരിക്കാന്‍ ഒന്ന് ഒത്ത് ശ്രമിച്ചുകൂടെ?
ഞാന്‍, എന്റെ സുഹൃതുക്കള്‍, എന്റെ കഴിവുകള്‍, എല്ലാം, എന്റെ അച്ഛനമ്മമാരാലും, അതിലുപരി എന്റെ അധ്യാപകരാലും പാകപ്പെട്ടതാണ്. അവരുടെ എല്ലാ ശ്രമങ്ങളും എനിക്ക് തിരിച്ചറിയാനും കഴിഞ്ഞിരുന്നു. പുതുതലമുരയേയും പരിപൂര്‍ണമായി അതെസംരക്ഷണം നല്കിയാല്, സാമൂഹിക പ്രധിബധതതയുള്ള ഒരു സമൂഹത്തെ വാര്ത്തെടുത്തുകൂടെ?
കുട്ടികള്‍ക്ക് ഒരു അധ്യാപകന് 24 മണിക്കൂറും അധ്യാപകനാണു. കുട്ടികളിലേക്ക് നന്മ പകരുന്നതാകണം അവരുടെ എല്ലാ ദിവ്സതേയും സ്വപ്നം.
സംഘടനാ പ്രവര്‍ത്തനവും പാര്ട്ടൈമ് ബിസ്സിനസ്സും കഴിഞ്ഞു തളര്‍ന്നു വരുമ്പോഴും, നേട്ടങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ (സാമൂഹിക പ്രതിബധത ഉള്ളവര്‍) വാശിപിടിച്ചായാലും, കുട്ടികള്‍ക്കായി നാളെക്കുള്ള നല്ല സ്വപ്നങ്ങള്‍ കണ്ടേ മതിയാകൂ.
1 comment:
THATHWAMASI - GOOD
Post a Comment