
ഒരുകൂട്ടം കൂട്ടുകാരൊരുകൂട് തീർത്തപ്പോൾ ഓർക്കാപ്പുറത്തൊരു കൂട്ടുകിട്ടി
ഓർത്തെടുത്തന്നേരം എന്നോർമ്മപ്പെട്ടിയിൽ ഒരുക്കൂട്ടിവച്ചൊരാ
പുലർകാല സുഖസ്വപ്നത്താളിലൊന്ന്.
അകലെനിന്നെന്മനം വായിച്ചറിയുന്ന
അരുമയാം താളത്തിലൊഴുകിനടക്കുന്ന
എന്മുഖമറിയാത്ത കൂട്ടുകാരി
ഞാനറിയാഞൊരെൻ താളബോധത്തിനെ
താനേയുണർത്തിയ ദീപനാളം
അദ്രിശ്യമയക്കരമെന്തുന്ന തൂലിക
ചലിക്കുന്നു മനസ്സിന്റെ കാണാപ്പുറങൾക്കായ്
ഇരുളിൽ വെളിച്ചം പോലെത്തിയെന്നരികിലായ്
വിശ്വാസപൂരകമാമ്മൊഴികൾ
അക്ഷരക്കൂട്ടിന്റെ വിസ്മയത്താളുകൾ
അറിയാതെൻ തൂലികയാല്പിറന്നു
കഴിയും നിനക്കെന്നും കരുതിക്കുറിക്കുക
കാണുക നിന്നുടെ ഉപബോധ ശേഖരം
വെറുമൊരു വരിയാം മനസ്സിന്റെ മണൽപ്പുറം
തഴുകിത്തലോടുന്ന അക്ഷരക്കടലിനെ
കാട്ടിത്തന്നൊരാ അദ്രിശ്യ സുഹ്രുത്തിനെ
ഉപബോധമനസ്സിനാൽ തിക്കിത്തിരയുംബോൾ
പരിഹാസ്യനായ്നോക്കിച്ചിരിക്കുന്നതെന്മനം
പറയുന്നു ചുറ്റിനും നോക്കുവാനെന്നോട്
നീ മാത്രമാകുന്നു ഈനിമിഷമിന്നിവിടെ
നിന്നുള്ളിലും ചുറ്റിലും കാണാക്കയങളും
പതിയെത്തിരഞപ്പോൾ എന്റെ കരങളാൽ
പറക്കിയെടുത്തോരോ അക്ഷരത്തരികളെ
നിഗൂഡത്തിരകളാൽ തീരമടുപ്പിച്ച
അനുഭവതതരികളിൻ മധ്യെയാനിന്നുഞാൻ
ഓടിയെത്താൻ കിതക്കുമെൻ കണ്ണിനാൽ
തേടിഞാനോർമ്മകൾ തിളങുമാത്തരികളിൽ
വായിച്ചെടുക്കൻ കഴിയത്തതിന്നിടയിലായ്
മിന്നിത്തിളങുന്ന മായാത്ത കാഴ്ച്ചകൾ
അകലെ നിന്നുള്ളോരെൻ കൂട്ടിൻ മൊഴികളിൽ
ആത്മബലം നേടി നീന്തിത്തുടിക്കാനായ്
അക്ഷരക്കടലിനാഴങൾ കാണാനായ്
അദ്രിശ്യ സുഹ്രുത്തിനോടൊപ്പമിറങുന്നു ഞാനിന്ന്
No comments:
Post a Comment