Tuesday, 1 July 2008

മക്കള്‍ അറിയാന്‍



കൂമന്റെ കൂവലും കൂരിരുട്ടും
കൂരമാറ്റാനടുക്കുന്ന കെട്ടകാറ്റും
അസ്തികൂടങള്‍തന്‍ ചിത്രമെടുക്കുന്ന
പിണര്‍വന്നുചായുന്നു എന്റെചാരെ
ഭയന്നുവിറച്ചുഞാന്‍ തള്ളിനീകീടുന്നു
ഏകാന്തതമായൊരൊ ദിനരാത്രങള്‍
ഓടിയടുക്കുന്നൊരെന്‍ഭൂതകാലവും
ഉണരുന്നു തേങലുകള്‍ എന്നിലെങോ
തുണയായിമക്കളെ തേടിയിരിക്കുന്നു
ഇന്നുവരും നാളെ നീളെ നീളെ
വറ്റിയുണങിയ കണ്ണുകല്‍ ചിമ്മിയും
ഉയരുന്ന തേങലുകള്‍ നിശ്വസമാക്കിയും
പശിയടക്കാനായി മുണ്ടുമുറുക്കിയും
അമ്മേയെന്നൊരു സ്നെഹ വിളികേള്‍ക്കുവാനായി
തളരാതെ ഉറങാതെ കാതോര്‍ത്തിരിക്കുന്നു
ജീവന്‍ തുടിക്കുമെന്‍ ഓര്‍മ്മക്കുമിളകള്‍
കാട്ടുന്നൊരാ പഴയ കൊതിയൂറും കാഴ്ച്ചകള്‍
പിന്നിട്ട വേളകള്‍ പൊയ്പ്പോയതെങ്കിലും
അതുമാത്രമാകുന്നെന്‍ അരുമയാം സംബാദ്യം
പഴിയില്ല മക്കള്‍തന്‍ ചെയ്തികള്‍ക്കൊന്നിനും
അമ്മ പഴിപറഞീടുന്നതൊന്നിനുമാത്രമായ്
പറയാത്ത, തുറക്കാത്ത മക്കള്‍തന്‍ വേദനയെ
അറിയുന്നിതാ അമ്മ ചലനങളില്‍.

3 comments:

Unknown said...

oode ADUKKUNOREN BOOTHAKAALAM....... LVLY LINES!!!!!!!

nice presentation!!!!!!!!

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, പക്ഷെ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക.

siva // ശിവ said...

നല്ല വരികള്‍....അവസാന നാലുവരികള്‍ തികച്ചും നന്നായി....ഒരമ്മയുടെ വിഷമം....

സസ്നേഹം,

ശിവ