Friday, 27 June 2008

നിഴല്‍



കാലത്തു സൂര്യനെ നോക്കിച്ചിരിക്കുമ്പോൾ
പിന്നിലായ്‌ നിൽക്കുന്നു സൗമ്യനാമെൻ നിഴൽ
മധ്യാഹ്ന സൂര്യന്റെ താപം സഹിക്കാതെ
ഓടിയൊളിക്കാൻ ശ്രമിക്കുന്നൊരെൻ നിഴൽ

വെയിലൊന്നു താഴുമ്പോഴട്ടഹസിച്ചു കൊണ്ടെന്മേലെ
വളരുന്ന ഭീമനാമെൻ നിഴൽ
ക്ഷമയോടെ പലതും ഞാൻ ചെയ്തു തുടങ്ങുമ്പോൾ
കൊഞ്ഞണം കാട്ടുന്ന ക്രുദ്ധനാമെൻ നിഴൽ

രാവേറെയാകുമ്പോൾ ക്ഷീണിതനായെന്നും
എൻ ചാരെയണയുമെൻ സ്നേഹിതനാം നിഴൽ
പാതി മയക്കത്തിൽ ചികയുന്നു ഞാനെന്നുമെൻ
നിഴലിന്റെ കുട്ടി കുസ്രുതിത്തരങ്ങളെ

ഏകാന്തനായിരിക്കുന്ന ഞാനറിയാതെ
ഏന്നോടു ചെർന്നിരിക്കാറുള്ളോരാനിഴൽ
പതിയെപ്പറയാൻ തുടങ്ങുന്ന വാക്കുകൾ
വേർതിരിക്കുന്നൊരെൻ തെറ്റുശരികളെ
തെറ്റാണുകൂടുതൽ ഏന്നെന്നുമെങ്കിലും,
തള്ളിപ്പറയാത്ത കൂടപ്പിറപ്പവൻ

സഹനമില്ലാതുള്ളോരോകുതിപ്പിനും
ചിന്തിക്കുവാനോതും താത്വികനാം നിഴൽ
നീറുന്ന നിഴലുകൾ വഴിതേടിയുഴലുമ്പൊഴെൻ
നിഴലെന്നും കൈചൂണ്ടി വഴികാട്ടിയാകുന്നു

മനസ്സുപോലൊരു നിധി മറ്റൊന്നുമ്മില്ലുലകത്തിൽ
മനുഷനെ സ്ഫുടംചെയ്യും സ്വർണനാളങ്ങളെരിയുന്ന
നിറയാത്ത, ഒഴിയാത്ത ചിന്തതൻ കലവറയിൽ
നന്മയുടെനാളമായ്‌ മാറുന്ന നിഴലുകൾ

നിഴലാൽ ചിരിച്ചോരു സങ്കടബാല്യവും,
നിഴലാൽ കൊടുത്തോരു പൊതിയിലച്ചോറും
ജീവനായ് നല്കുന്ന നിഴലിന്റെ ജീവനും
ഏൻ നിഴലെനിക്കേകുന്ന സായൂജ്യമാകുന്നു.

എന്നെന്നും എൻ നിഴൽ എന്നിലുണ്ടെന്നാൽ
എന്നും കാണാമെനിക്കോരോ പുഞ്ചിരിക്കും മുഖം
മറ്റെന്തു വേണം നമുക്കിനീ ജന്മത്തിൽ
തുടങ്ങി ഞാനീയാത്ര കൂടെന്നിഴലുമയ്
ഞങ്ങൾ തുടരുന്നൊരീയാത്ര തീരുവോളം...............

4 comments:

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

നല്ല വരികള്‍, ആശംസകള്‍
ഇവിടെയും ഒരു നിഴല്‍..ഒന്ന് വന്നു നോക്കൂ

Unknown said...

NOVEL IDEA........ DELICATE FEELINGS........ INTRICATE WRDS........ & GREAT IMAGINATION!!!!!!

CAN REALLY........ FEEL THE SHADOW!!!!!

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ വരികള്‍. ഇനിയും എത്രനാള്‍ ഈ യാത്ര.

വേഡ് വെരിഫിക്കേഷന്‍ എടുത്തു കളയൂ...